കുളനട : സ്കൂട്ടറിൽ കാറിടിച്ച് കുളനട പുന്നക്കുന്ന് ആൽത്തറപാട് നാട്ടുപാറമുകടിയിൽ ദാസിന്റെ മകൻ ശ്യാംദാസ് (21) മരിച്ചു. ഒപ്പമുണ്ടായിരുന്ന ദാസിന്റെ സഹോദരൻ ബാബുവിന്റെ മകൻ ശരത് ബാബു (18) വിന് പരിക്കേറ്റു. ശരത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം എം.സി. റോഡിലായിരുന്നു അപകടം. ഇരുവരും പന്തളത്ത് മുട്ടാർ ജംഗ്ഷനിലുള്ള ഷാലോം അപ്‌ഹോൾസ്റ്ററി കടയിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ശ്യാംദാസാണ് സ്കൂട്ടർ ഒാടിച്ചത്. ശാരദയാണ് ശ്യാമിന്റെ അമ്മ. സഹോദരി ശാലിനി.