പ്രമാടം : പ്രമാടത്ത് മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കളം നിറഞ്ഞതോടെ പോരാട്ടം പൊടിപാറും. അനുഭവ സമ്പത്ത് ആയുധമാക്കുന്ന യു.ഡി.എഫിന്റെ കുത്തക തകർത്ത് ചെങ്കൊടി പാറിക്കാൻ എൽ.ഡി.എഫ് യുവത്വങ്ങളെയും പുതുമുഖങ്ങളെയും രംഗത്തിറക്കി തന്ത്രങ്ങൾ മെനയുമ്പോൾ താമര വിരിയിക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം.19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തിൽ 35000 ത്തോളം ജനസംഖ്യയുണ്ട്. 1953 ൽ പ്രമാടം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ യു.ഡി.എഫ് ആണ് ഭരണം നടത്തുന്നത്.യു.ഡി.എഫിൽ കഴിഞ്ഞ ഭരണ സമിതിയിലെ രണ്ട് വൈസ് പ്രസിഡന്റുമാരും ഒരു ബ്ളോക്ക് പഞ്ചായത്ത് അംഗവും മത്സര രംഗത്തുണ്ട്.എൽ.ഡി.എഫ് യുവാക്കളെയും പുതുമുഖങ്ങളെയുമാണ് കൂടുതലായും രംഗത്തിറക്കിയിരിക്കുന്നത്. ഇരുമുന്നികളുടെയും കുത്തക തകർത്ത് താമര വിരിയിക്കാനാണ് എൻ. ഡി.എ ശ്രമിക്കുന്നത്. ഇതിനായി ബി. ഡി.ജെ.എസും ബി.ജെ.പിയും രംഗത്തുണ്ട്.
യു.ഡിഎഫ് സ്ഥാനാർത്ഥികളുടെ വാർഡും പേരും
: 1 : എം.രാജഷ്, 2: കെ.കെ.കൃഷ്ണൻകുട്ടി, 3: ആനന്ദവല്ലിയമ്മ, 4: ജോർജ്ജ്കുട്ടി തോമസ്, 5:എം.കെ.മനോജ്, 6:സി.ജി.മേരിക്കുട്ടി, 7:രാഗി, 8 :ലസി ജയിംസ്, 9 :നിഖിൽ ചെറിയാൻ, 10 :ആശ പ്രകാശ്, 11 :എം.കുഞ്ഞന്നാമ്മ,12 :എം.വി.ഫിലിപ്പ്,13 :വിഷ്കു കുമാർ,14 : പ്രതീത രഘു,15 :ബിനി, 16 :കെ. കരുണാകരൻ നായർ, 17 : പി.എസ്. ലതി, 18 :കെ.വിശ്വംഭരൻ, 19 :സുശീല അജി.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വാർഡും പേരും
: 1 :കെ.എം.മോഹനൻ, 2 :നവനീത് നാണു, 3 : മോനിഷ, 4 :നിധിൻ മാത്യു, 5 :ഷൈലേഷ് കുമാർ, 6 :അമൃത സജയൻ, 7 : ബിന്ദു വിനോദ്, 8 :രാജി.സി.ബാബു, 9 :കെ.ആർ.പ്രഭ, 10 : മിനി റെജി , 11 :അന്നമ്മ5 തോമസ് ,12 : കെ.കെ. രാജൻ, 13 :ആർ. രാജേന്ദ്രൻപിള്ള ,14 :സുനിത ഷിബു 15 :നിഷ മനോജ് , 16 :ജി.ഹരികൃഷ്ണ.ൻ, 17 :തങ്കമണി, 18 : വാഴവിള അച്യുതൻ നായർ 19 :ലിജ ശിവപ്രകാശ്.
എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വാർഡും പേരും
: 1 : സന്തോഷ് കുമാർ, 2 :ബി.അജി, 3 : അനില ചന്ദ്രൻ, 4 :വി.ശങ്കർ, 5 : പ്രേമചന്ദ്രൻ, 6 :ജ്യോതി.ഡി. കുറുപ്പ്, 7: ശ്രീജയ സന്തോഷ്, 8: രശ്മി മധു, 9: കെ.എസ്.രത്നാകരൻ,10: ദീപ അജി,11: ജയശ്രീ വിശ്വനാഥൻ, 12 ചന്ദ്ര രാജൻ, 13:കെ. ജയകൃഷ്ണൻ, 14: വസന്ത വിജയൻ, 15:മിനി ഹരികുമാർ,16: ദീപ പ്രസാദ്, 17: ടി.എസ്.രമ,18:അനന്ദു രാജീവ്,19: ഉഷ കുമാരി.