കോന്നി : മുന്നണികൾ കളംനിറഞ്ഞതോടെ കോന്നി പഞ്ചായത്തിൽ പോര് മുറുകും. വികസന നേട്ടങ്ങളാണ് യു.ഡിഎഫ് ഉയർത്തിക്കാട്ടുന്നത്. ഭരണ പരാജയവും വികസന മുരടിപ്പുകളും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി ഭരണം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും താമര വിരിയിക്കാൻ എൻ.ഡി.എയും രംഗത്തുണ്ട്.

17 വാർഡുകളിൽ കോൺഗ്രസ് നേരിട്ടും ഒരു വാർഡിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയിലെ നാല് അംഗങ്ങളും ഒരു ബ്ളോക്ക് പഞ്ചായത്ത് അംഗവും രംഗത്തുണ്ട്. എൽ.ഡി.എഫിൽ 14 സീറ്റുകളിൽ സി.പി.എം നേരിട്ടും 4 സീറ്റിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. ഒരു സിറ്റിംഗ് മെമ്പറും രംഗത്തുണ്ട്.

സ്ഥാനാർത്ഥികൾ

യു. ഡി.എഫ്

1:ദീനാമ്മ റോയി, 2: തോമസ് മത്തായി, 3: എലിസബേത്ത് ചെറിയാൻ, 4: ജി. ഷീജ, 5: പി.വി. ജോസഫ്, 6: ആർ. രഞ്ജു, 7: സുജ ഈപ്പൻ, 8: ലിസിയമ്മ ജോഷ്വ, 9: ആൻസി ദാസ്, 10: സുലേഖ. വി. നായർ, 11: അനിൽ ഇടയാടിയിൽ, 12: റോജി ഏബ്രഹാം, 13:അനി സാബു, 14: ലതിക കുമാരി, 15: ശോഭ മുരളി, 16: പി.എച്ച്. ഫൈസൽ, 17: സിന്ധു സന്തോഷ് , 18 : പി.എ. ബാലൻ.

എൽ.ഡി.എഫ്

.

1: രാജശേഖരൻ നായർ, 2:ഇ.പി. ജോഷ്വ, 3: ജോയിസ് ഏബ്രഹാം, 4: തുളസി മോഹൻ, 5: ബെന്നി വർഗീസ്, 6: ശ്യാമ, 7: പുഷ്പ ഉത്തമൻ, 8:മഞ്ജു, 9: നിഷ ജയകുമാർ, 10: എം.എസ്. ഗോപിനാഥൻ, 11: കെ.ജി. ഉദയകുമാർ, 12:ടി. രാജേഷ് കുമാർ, 13: ഷിജി റോയി, 14: തുഷാര ശ്രീകുമാർ, 15: ലൈജു വർഗീസ്, 16: സാബുദീൻ, 17: ഉഷാ കുമാരി, 18 : ബാലചന്ദ്രൻ.

എൻ.ഡി.എ

1: സി.എസ് . മാധവൻപിള്ള, 2:എം.പി. ദിലീപ് കുമാർ, 3: ആനന്ദവല്ലി , 4: എം . ശ്രീജ, 5: കെ.ആർ. വത്സലൻ, 6: സരിത ഭാനു, 7: കെ.ആർ. സുലേഖ, 8: അജിത കുമാരി, 9: രാജി ആർ. നായർ, 10: ജി. ഹരിദാസ്, 11: സുജിത് ബാലഗോപാൽ, 12: അരുൺ അശോക്, 13: മഞ്ജു കൃഷ്ണ, 14: അജിത പ്രസാദ്, 15: പ്രസന്നകുമാർ, 17: ശോഭകുമാരി, 18 : പി.എ . അജയൻ.