19-pdm-ldf-election-offic
എൽഡിഎഫ് പന്തളം നഗരസഭ പതിനേഴാം ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്

പന്തളം: പന്തളം നഗരസഭ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പന്തളം നഗരസഭ 17-ാം ഡിവിഷൻ സ്ഥാനാർത്ഥി. ആർ.രാജേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തുടങ്ങിയ ഓഫീസാണ് ചിറ്റയം ഗോപകുമാർ എം.എൽ എ .ഉദ്ഘാടനം ചെയ്തത്. രഘുകുമാർ അദ്ധ്യക്ഷനായിരുന്നു.വാർഡ് കൺവീനർ പി.ഗോപിനാഥക്കുറുപ്പ് ,സി.പി. എം വലക്കടവ് ബ്രാഞ്ച് സെക്രട്ടറി മുരളീധരൻ,സി.പി.ഐ കുരമ്പാല തെക്ക് ബ്രാഞ്ച് സെക്രട്ടറി പ്രദീപ് കുരമ്പാല തുടങ്ങിയവർ പ്രസംഗിച്ചു. കൺവെൻഷനിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും സ്‌ക്വാഡ് ലീഡേഴ്‌സിനെയും തിരഞ്ഞെടുത്തു.കമ്മിറ്റിയുടെ പ്രസിഡണ്ടായി എം.എ ജയദീപിനെയും സെക്രട്ടറിയായി പി.ഗോപിനാഥക്കുറുപ്പിനെയും തിരഞ്ഞെടുത്തു. വാർഡ് കൺവെൻഷൻ ചേരാനും തുടർന്ന് ഒരു ഡിവിഷനിൽ 20 കുടുംബയോഗങ്ങൾ വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു.