പത്തനംതിട്ട: മാദ്ധ്യമ പ്രവർത്തകൻ ഡോ.ജിജോ മാത്യു രചിച്ച 'എൽസ' നോവൽ പ്രകാശനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു. പത്തനംതിട്ട പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചു. ഡോ.ഐശ്വര്യ മാധവൻ പുസ്തക പരിചയം നിർവഹിച്ചു. വി.കെ. രവിവർമ തമ്പുരാൻ, വിനോദ് ഇളകൊള്ളൂർ, ഡോ.എം.എസ്.പോൾ,​ പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യൻ,​ഡോ.ജിജോ മാത്യു എന്നിവർ പ്രസംഗിച്ചു.