പത്തനംതിട്ട : ജില്ലയിൽ എക്‌സൈ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ എസ്.ഐ.യു.സിഎൻ) (കാറ്റഗറി നമ്പർ 064/18) തസ്തികയുടെ 03/03/2020 തീയതിൽ നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾക്കായി 25ന് കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും രാവിലെ ആറു മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്‌റ്റേഡിയത്തിൽ നടത്തും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും പ്രൊഫൈൽ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികളെ മാത്രമേ ടെസ്റ്റിന് പങ്കെടുപ്പിക്കൂ. വിശദവിവരങ്ങൾക്ക് പ്രൊഫൈൽ പരിശാധിക്കുക.ഫോൺ: 0468 2222665.