19-pj-kurian
റീമാ പബ്ലീഷേഴ്‌സിന്റെ വാർഷിക പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കെ.എം. ചാക്കോ കോട്ടയ്ക്കൽ രചിച്ച 'ആ മനുഷ്യൻ നീ തന്നെ' എന്ന ബൈബിൾ നോവലും 'യേശുക്രിസ്തുവിന്റെ ഓർമ്മകൾ' എന്ന കവിതാസമാഹാരവും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ തിരുവല്ല മാക്ഫാസ്റ്റ് പ്രിൻസിപ്പാൾ ഫാ. ഡോ. ചെറിയാൻ പി. കോട്ടയിലിന് നല്കി പ്രകാശനം ചെയ്യുന്നു

തിരുവല്ല: റീമാ പബ്ലീഷേഴ്‌സിന്റെ വാർഷിക പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കെ.എം. ചാക്കോ കോട്ടയ്ക്കൽ രചിച്ച 'ആ മനുഷ്യൻ നീ തന്നെ' എന്ന ബൈബിൾ നോവലും 'യേശുക്രിസ്തുവിന്റെ ഓർമ്മകൾ' എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്തു. റീമാ പബ്ലീഷേഴ്‌സ് ഡയറക്ടർ പാസ്റ്റർ സി.പി.മോനായി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല വൈ.എം.സി.എ.യിൽ നടന്ന സമ്മേളനത്തിൽ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ തിരുവല്ല മാക്ഫാസ്റ്റ് പ്രിൻസിപ്പൽ ഫാ.ഡോ.ചെറിയാൻ പി.കോട്ടയിലിന് നല്കി പ്രകാശനം ചെയ്തു. മുൻ മുൻസിപ്പൽ ചെയർപേഴ്‌സൺ ഷീലാ വർഗീസ്,വൈസ് ചെയർപേഴ്‌സൺ റീനാ മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലങ്കാഗിരി, കൗൺസി ലർ സാറാമ്മ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഐ.പി.സി. കൗൺസിൽ മെമ്പർ ജോജി ഐപ്പ് മാത്യൂസ്, തോമസ് കോശി, തിരുവല്ല ചർച്ച് ഓഫ് ഗോഡ് സെന്റർ പാസ്റ്റർ ലാലി ഫിലിപ്പ്, പാസ്റ്റർ സാബു ജോസഫ്, സൈനു ഫിലിപ്പ്,നിബു ആമല്ലൂർ, റീമാചീഫ് എഡിറ്റർ സാലി മോനായി,കെ.എം. മത്തായി കോട്ടയ്ക്കൽ, ഏബൽ വി. മാത്യു, പാസ്റ്റർ സന്തോഷ് വി.എ.തുടങ്ങിയവർ പ്രസംഗിച്ചു.ഗ്രന്ഥ രചയിതാവും ആത്മീയ സാംസ്‌കാരിക പ്രവർത്തകനുമായ കെ.എം.ചാക്കോയെ പ്രൊഫ.പി.ജെ. കുര്യൻ ആദരിച്ചു.