പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 234 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു,
226 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 207 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 47 പേരുണ്ട്.
ജില്ലയിൽ ഇതുവരെ 18,140 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 14,476 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 104 പേർ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ 9 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചിട്ടുണ്ട്. ഇന്നലെ 226 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16200 ആണ്.