കോഴഞ്ചേരി: കോയിപ്രം പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പത്രികാ സമർപണം പൂർത്തിയായി.യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രികാ സമർപണം ഇന്ന് പൂർത്തിയാകും.

യു.ഡി.എഫ്

പഞ്ചായത്തിലെ 17 വാർഡുകളിൽ 16 എണ്ണത്തിലും കോൺഗ്രസ് മൽസരിക്കും. 14ാം വാർഡ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ്.

എൽ.ഡി.എഫ്

17 ൽ 10 വാർഡുകളിലും സിപിഎം സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കും. സി പിഐ 4 സീറ്റിലുണ്ട്. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് 2 സീറ്റും ലോക് താന്ത്രിക് ജനതാദളിന് ഒരു സീറ്റും നൽകിയിട്ടുണ്ട്.

എൻ.ഡി.എ

17 വാർഡുകളിലും എൻ.ഡി.എ മത്സരിക്കുന്നു