കോഴഞ്ചേരി: ബി.ജെ.പി കോഴഞ്ചേരി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ദേശീയ നിർവാഹക സമിതി അംഗം വി.എൻ. ഉണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, വൈസ് പ്രസിഡന്റ് രാജേഷ് കോളത്ര, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി രാഗേഷ്, എൻ.കെ. നന്ദകുമാർ, ഷാജി ആർ നായർ, വി.ജി. ശ്രീകാന്ത്, പ്രസാദ് ആനന്ദഭവൻ എന്നിവർ സംസാരിച്ചു.