പത്തനംതിട്ട: പത്രിക സമർപ്പണത്തിന്റെ പേരിൽ സ്ഥാനാർത്ഥികളെ റിട്ടേണിംഗ് ഓഫീസറായ കളക്ടറുടെ ജീവനക്കാർ ബുദ്ധിമുട്ടിക്കുന്നതായി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ.സോജി പറഞ്ഞു. ക്രൈം നമ്പരും എഫ്.ഐ.ആർ നമ്പരും ഒന്നാണെന്നിരിക്കെ രണ്ടു നമ്പരുകളാണെന്നാണ് ജീവനക്കാരുടെ നിലപാട്. ഒന്നാണെന്ന് ബോദ്ധ്യപ്പെടുത്തിയാലും അംഗീകരിക്കില്ല. എല്ലാ കോളത്തിലും ഉത്തരം ഒന്നായാൽ എല്ലാത്തിനുംകൂടി ഒരു ഉത്തരം എഴുതുകയാണ് സാധാരണ പതിവ്. ഇത് അനുവദിക്കാതെ ഒരോന്നിനും ഉത്തരം എഴുതണമെന്ന് ജീവനക്കാർ നിർബന്ധിക്കുന്നു. ഇത് സ്ഥാനാർത്ഥികളുടെ സമയം പാഴാക്കുന്നു. പത്രിക സ്വീകരിച്ച് പരിചയസമ്പന്നരായ ജീവനക്കാരെ നിയമിക്കക്കാൻ കളക്ടർ തയാറാകണമെന്ന് വി.ആർ.സോജി ആവശ്യപ്പെട്ടു.