പുല്ലാട് : കോയിപ്രം പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വിമത ഭീഷണി. 15ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ജയ ദേവദാസിന് എതിരെയാണ് ഡി.വൈ.എഫ്.ഐ പുല്ലാട് മേഖല മുൻ പ്രസിഡന്റ് വിപിൻ ഗോപാലിന്റെ ഭാര്യ രേവതി ശശി മത്സരിക്കുന്നത്.