പത്തനംതിട്ട: അടൂർ കണ്ണങ്കോട് കേന്ദ്രമാക്കി മണ്ണാശേരിൽ അഗ്രോ നഴ്സറി പ്രവർത്തനം ആരംഭിച്ചു. കണ്ണങ്കോട് ഒാർത്തഡോക്സ് കത്തീഡ്രലിലെ ഫാ.ജോൺ തോമസ്, ഫാ. സജു ജോർജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അസി. എക്സൈസ് കമ്മിഷണർ രാജൻബാബു, നഴ്സറി ഉടമ ബി. ശിവപ്രസാദ്, സാമൂഹിക പ്രവർത്തകൻ സുനിൽ മാവേലി, മാത്യു വീരപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ഒരേക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് നഴ്സറി പ്രവർത്തിക്കുന്നത്.