ചെങ്ങന്നൂർ: മണ്ഡലകാലം തുടങ്ങി മൂന്നു ദിവസമായിട്ടും കൊവിഡ് പരിശോധനാ കേന്ദ്രത്തിന് ആ സ്ഥാനമായില്ലന്ന് ആക്ഷേപം .ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൊവിഡ് പരിശോധന (ആന്റി ജൻ ടെസ്റ്റ് ) യ്ക്ക് റെയിൽവേയുടെ അനുമതി ലഭിക്കാത്തതതിനാലാണ് കഴിഞ്ഞ മൂന്ന് ദിവസമായി നഗരസഭ ബസ് സ്റ്റാന്റിനു വടക്കുവശമുള്ള ഭാഗത്ത് ഷെഡ് കെട്ടി അതിനുള്ളിൽ പരിശോധന നടത്തുന്നത്. വൃശ്ചികം 1ന് 36 പേർക്ക് ഇവിടെ പരിശോധന നടത്തി .17ന് 16 പേർക്ക് മാത്രമാണ് പരിശോധന നടത്താൻ സാധിച്ചത്. കനത്ത മഴ കാരണം അത് തടസപെട്ടു. ഇതിന്
തൊട്ടടുത്തുള്ള ശുചി മുറിയുടെ സെഫ്റ്റി ടാങ്കിന്റെ സ്ലാബ് ഇളകി അസഹ്യമായ ദുർഗന്ധമാണ് വമിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കൊവിഡ് പരിശോധന നടത്തുന്നതു കാരണം 17ന് എത്തിയ കുറെ അയ്യപ്പഭക്തർ നിലയ്ക്കലിൽ പരിശോധന നടത്താനായി ഇവിടെ നിന്നും തിരികെ പോയി. ഇതേത്തുടർന്ന് പി.എച്ച്.എൻ.വി.ആർ വത്സല നഗരസഭ സെക്രട്ടറി ഷെറിയുമായി നടത്തിയ ചർച്ചക്ക് ശേഷം ഇന്നലെ ഉച്ചയ്ക്കുശേഷം താല്കാലികമായി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ യാത്രക്കാരുടെ വിശ്രമകേന്ദ്രത്തിനോട് ചേർന്നാണ് കൊവിഡ് പരിശോധന നടന്നത്. ഇന്നലെ 47 പേരുടെ പരിശോധന നടത്തി. ഇതു വരെ 99 പേരുടെ പരിശോധനയാണ് നടന്നത്.എൻ എച്ച് എം ടീമാണ് പരിശോധന നടത്തുന്നത്. ഡോക്ടർമാർ, ഡ്രൈവർമാർ, സ്റ്റാഫ് നേഴ്‌സ് തുടങ്ങി ഏഴംഅംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം വഹിക്കുന്നത്.
-ഇതു വരെ നടത്തിയത് 99 പേരുടെ പരിശോധന