ചെങ്ങന്നൂർ: ആല, പെണ്ണുക്കരയിൽ കഴിഞ്ഞ 14 മുതൽ കാണാതായ തടിക്കച്ചവടക്കാരനായ ആല,വടക്കുംമുറിയിൽ അയലാറ്റുതറ പുത്തൻവീട്ടിൽ ബാലന്റെ (53) മൃതദേഹം പെണ്ണുക്കരയിൽ പാറമടയിലെ വെള്ളക്കെട്ടിൽ ഇന്നലെ രാവിലെ കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. സംസ്‌കാരം നടത്തി. ഷീലയാണു ഭാര്യ.മക്കൾ സിനി മോൾ, ഷിനു മോൻ. മരുമകൻ: നിച്ചു