മാർജിൻ മണിഗ്രാന്റ്

2020 ഏപ്രിൽ ഒന്നു മുതൽ സ്വന്തം മുതൽമുടക്ക് ഉപയോഗിച്ചോ ബാങ്ക് വായ്പ എടുത്തോ ഉത്പാദനജോബ് വർക്ക് സംരംഭം ആരംഭിച്ചവർക്കും ആരംഭിക്കുവാൻ താത്പര്യമുള്ളവർക്കും ആകെ മുതൽ മുടക്കിന്റെ 40ശതമാനം വരെ ഗ്രാന്റായി ലഭിക്കും. ആകെ പദ്ധതി ചെലവ് 10 ലക്ഷം വരെ യൂണിറ്റുകളേയാണ് നാനോ സംരംഭമായി പരിഗണിക്കുന്നത്. വനിത, പട്ടികജാതി പട്ടിക വർഗം, യുവാക്കൾ വിമുക്തഭടന്മാർ എന്നിവരുടെ സംരംഭങ്ങൾക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം വരെ പരമാവധി നാല് ലക്ഷം രൂപ വരെയും മറ്റുള്ളവർക്ക് 30ശതമാനം പരമാവധി മൂന്ന് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. സംരംഭകരും ആകെ പദ്ധതി ചെലവിന്റെ 30 ശതമാനമെങ്കിലും ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണം. ബാങ്ക് പദ്ധതി അനുവദിക്കുകയും വിഹിതം ബാങ്കിൽ അടയ്ക്കുകയും ചെയ്യുമ്പോൾ മുൻകൂറായി ആനുകൂല്യം ലഭിക്കും. ബാങ്ക് വായ്പ കൂടാതെ സ്വന്തമായി മുതൽ മുടക്കുന്നവർക്കും മുൻകൂറായി സബ്‌സിഡി ലഭിക്കും. എന്നാൽ ആറുമാസത്തിനുള്ളിൽ സംരംഭം ഉത്പാദനം ആരംഭിക്കണം.

സ്‌പെഷ്യൽ കാറ്റഗറിയായ വനിതകൾ, അംഗവൈകല്യമുള്ളവർ, വിമുക്തഭടന്മാർ, പട്ടികജാതിപട്ടികവർഗ വിഭാഗക്കാർ, യുവസംരംഭകർ ( 40 വയസുവരെ പ്രായപരിധിയിലുള്ളവർ) എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും. 30ശതമാനം സംരംഭകർ വനിതകളായിരിക്കണമെന്ന് നിബന്ധനയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസ് 8848203103, 9496267826.തിരുവല്ല താലൂക്ക് വ്യവസായ ഓഫീസ് 9447715188, 9846697475, അടൂർ താലൂക്ക് വ്യവസായ ഓഫീസ് 9846996421, 9789079078, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി 9446070725, 8590741115.

(പിഎൻപി 4747/20)

കായികക്ഷമതാ പരീക്ഷ

ജില്ലയിൽ എക്‌സൈ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (എൻസിഎ എസ്‌ഐയുസിഎൻ) (കാറ്റഗറി നമ്പർ 064/18) തസ്തികയുടെ 03/03/2020 തീയതിൽ നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾക്കായി നവംബർ 25 ന് കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും രാവിലെ ആറു മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്‌റ്റേഡിയത്തിൽ നടത്തും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും പ്രൊഫൈൽ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികളെ മാത്രമേ ടെസ്റ്റിന് പങ്കെടുപ്പിക്കൂ. വിശദവിവരങ്ങൾക്ക് പ്രൊഫൈൽ പരിശാധിക്കുക.ഫോൺ: 0468 2222665.