അടൂർ. മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ അടൂർ നഗരസഭയിൽ ചിത്രം തെളിഞ്ഞു. 28 വാർഡുകളാണുള്ളത്. എൽ.ഡി.എഫിൽ പതിന്നാല് സീറ്രിൽ സി.പി. എമ്മും പത്തിൽ സി.പി.ഐയും മൂന്ന് സീറ്റിൽ കേരളാ കോൺഗ്രസ് എമ്മും മത്സരിക്കും. സി.പി.ഐയ്ക്ക് ലഭിച്ച വാർഡു കളായ രണ്ടിൽ ബീന ശശാങ്കനും മൂന്നിൽ അപ്സരാ സനലും ആറിൽ ഡി. സജിയും ഏഴിൽ രാജി ചെറിയാനും ഒമ്പതിൽ വരിയ്ക്കോലിൽ രമേഷ് കുമാറും പത്തിൽ എൻ.ഡി.രാധാകൃഷ്ണനും,14ൽ റ്റി.വി.രാജേഷും 16 ൽ സുലോചനയും പതിനേഴിൽ നിലവിലെ നഗരസഭാ ചെയ ർപേഴ്സൺ സിന്ധു തുളസീധരകുറുപ്പും 25 ൽ അനിതയും മത്സരിക്കും. സി.പി.എമ്മിനുള്ള സീറ്റുകളായ ഒന്നാം വാർഡിൽ ബിന്ദു സണ്ണി, നാലാം വാർഡി ൽ രജനീ രമേഷ്, അഞ്ചിൽ കെ.ജി.വാസുദേവൻ, പതിനൊന്നിൽ ബിജു ജോർജ് പന്ത്രണ്ടിൽ ഇന്ദിര, പതിമൂന്നി ൽ ഗോപാലൻ, 15 ൽ ജോസ് കളീക്കൽ, 20 ൽ ഷാജഹാൻ, 21 ൽ ദിവ്യ റെജി മുഹമ്മദ്, 22 ൽ അഞ്ജന രമേഷ്, 23 ൽ സിത്താര ,24ൽ റോണി രഞ്ജി, 26 ൽ ശോഭാ തോമസ്, 27 ൽ മഹേഷ് കുമാർ, 28 ൽ സുനിൽ മൂലയിൽ, എട്ടിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ ബിൻസി.എം.തോമസ് 18 ൽ മറിയാമ്മ ജേക്കബ്, 19ൽ അജി പാണ്ടിക്കുടി എന്നിവർ മത്സരിക്കും. എട്ട്, 18, 19 വാർഡുകൾ കേരളാ കോൺഗ്ര സ് ജോസ് വിഭാഗത്തിനാണ്.യു. യു.ഡി.എഫിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി ഒന്നാം വാർഡിൽ സൂസി ജോസഫ്, രണ്ടിൽ അനുവസന്തൻ, മൂന്നിൽ ഗീതാകുമാരി, നാലിൽ വസന്ത ഹരിദാസ് അഞ്ചിൽ വി.ശശികുമാർ ആറിൽ എബി തോമസ് ,എട്ടിൽ ഷീനാ റെജി, ഒമ്പതിൽ അരവിന്ദ് ചന്ദ്രശേഖരൻ, പത്തിൽ ബിന്ദുകുമാരി, 11ൽ ഡി. ശശികു മാർ ,12ൽ റീനാ ശാമുവേൽ, 13 ൽ രവീന്ദ്രൻ ,14ൽ ശ്രീകുമാർ കോട്ടൂർ, 15 ൽ അനൂപ് ചന്ദ്രശേഖർ, 16 ൽ സുധാ പത്മകുമാർ, 17 ൽ ഷിജി രാജേന്ദ്രൻ, 20 ൽ എ.മുംതാസ് 22 ൽ ശ്രീലക്ഷ്മി ബിനു, 24 ൽ ഏഴംകുളം അജു 25 ൽ സുനിതാ സുരേഷ്, 26 ൽ ബിനു.പി.രാജൻ, 27 ഉമ്മൻ തോമസ് 28 ൽ ഗോപു കരുവാറ്റ എന്നിവ ർ മത്സരിക്കും. കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗത്തി ലെ ജ്യോതിസുരേന്ദ്രൻ ഏഴിലും , 18 ൽ ലാലി സജി, 19ൽ ജെൻസി കടവുങ്കൽ എന്നിവരും മത്സരിക്കും. എൻ.ഡി.എയുടെ സ്ഥാനാർത്ഥികളായി ഒന്നാം വാർഡിൽ പ്രഭാചന്ദ്രൻ,മൂന്നാം വാർഡി ൽ ആർ. ദീപ, നാലാം വാർഡി ൽ പി.സതി, അഞ്ചിൽ മഹേ ഷ്,ആറിൽ ജി.സുനി കുമാർ, ഏഴിൽ എസ്.സുജാ കുമാരി, എട്ടിൽ ശ്രീജാ .ആർ . നായർ, ഒമ്പതിൽ പി.ആർ.രാം രാജ് പത്തിൽ കെ.ജയൻ, 11 ൽ ബാലാജി 12 ൽ ജയശ്രീ നായർ, 13 ൽ അർജുൻ ചന്ദ്ര, 14 ൽ ശിവദാസൻ നായർ, 15 ൽ ജി.ദിലീപ് കുമാർ 17 ൽ ഗി രിജാകുമാരി, 19ൽ അനന്തു കുറുപ്പ് ,20ൽ സിയാദ്, 24 ൽ മഹേഷ് കുമാർ, 25 ൽ ശ്രീക ലാ ഷിജു, 26 ൽ അനിൽ മേമന 27 ൽ അരുൺ.ജി.കൃഷ്ണൻ, എന്നിവർ മത്സരിക്കും.