20-d-sugathan
പ്രമാടം പഞ്ചായത്തിൽ നടത്തിയ കുടുംബ ഐക്യദാർഢ്യത്തിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി സുഗതൻ കുടുംബത്തോടൊപ്പം

പത്തനംതിട്ട : സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ 26ന് നടക്കുന്ന നടത്തപ്പെടുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം,ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വീടുകളിൽ കുടുംബാംഗങ്ങളുമൊത്ത് പണിമുടക്ക് ഐക്യദാർഡ്യ പ്രഖ്യാപനം നടത്തി. ജില്ലയിൽ 1200 ലധികം വീടുകളിലാണ് പരിപാടി സംഘടിപ്പിച്ചത്. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിച്ച് എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി ബാധകമാക്കുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, കേന്ദ്ര സംസ്ഥാന പൊതു മേഖലാ സർവീസിലെ നിർബന്ധിത പിരിച്ചു വിടൽ നിയമം പിൻവലിക്കുക, ജന വിരുദ്ധ തൊഴിൽ നിയമ ഭേദഗതിയും കർഷക വിരുദ്ധ ഭേദഗതിയുടെ പിൻവലിക്കുക, കേരളത്തോടുളള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്ക്കരണം ഉപേക്ഷിക്കുക, നിയമന നിരോധനം ഒഴിവാക്കി എല്ലാ തസ്തികകളും നികത്തുക, തൊഴിലുറപ്പ് ദിനവും കൂലിയും വർദ്ധിപ്പിക്കുക, ആദായ നികുതി ബാധകമല്ലാത്തവർക്കും എല്ലാ അവശ്യ ജന വിഭാഗങ്ങൾക്കും പ്രതിമാസം 7500 രൂപയും 10 കിലോ വീതം ഭക്ഷ്യധാന്യവും സൗജന്യമായി നല്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരും അദ്ധ്യാപകരും ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത്. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്‌ളോയീസ് ആൻഡ് ടീച്ചേഴ്‌സ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി, സംയുക്ത ആഭിമുഖ്യത്തിൽ ആണ് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ പങ്കെടുക്കുന്നത്.