ചെങ്ങന്നുർ: ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷനിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ 2020 ഡിസംബർ 15ന് മുൻപായി ലൈഫ് സർട്ടിഫികറ്റും (മാസ്റ്റിങ്ങിന് തിരിച്ചറിയൽ രേഖകളുമായി) ഇൻകം ടാക്സ്സ് ഫൈനൽ സ്റ്റേറ്റ്‌മെന്റും, അനുബന്ധ രേഖകളും ഹാജരാക്കേണ്ടതാണ്. കുടുംബപെൻഷൻ കൈപ്പറ്റുന്നവർ നോൺ റീമാര്യേജ് സർട്ടിഫിക്കറ്റും ഇതോടോപ്പം ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽപ്പറഞ്ഞ രേഖകൾ ഈ കാര്യാലയത്തിൽ ഹാജരാക്കിയ ശേഷം മാത്രമേ അത്തരക്കാർക്ക് ജനുവരി മാസം മുതലുള്ള പെൻഷൻ നൽകുവാൻ കഴിയുകയുള്ളു.