വി.കോട്ടയം: തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഐക്യജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. ഇ.എം ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി റോബിൻ പീറ്റർ,ബ്ലോക്ക്ഡിവിഷൻ സ്ഥാനാർത്ഥി കെ.ആർ പ്രമോദ്, വാർഡ് സ്ഥാനാർത്ഥികളായ പ്രസീതരഘു,വിമൽ വള്ളിക്കോട്, കെ.കരുണാകരൻനായർ,ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,സി.എസ് ബാബു,സി.എം ജോയി എന്നിവർപ്രസംഗിച്ചു.