പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലേക്കുള്ള പത്രികാ സമർപ്പണം കഴിഞ്ഞതോടെ യു.ഡി.എഫിന് തലവേദനയായി വിമത സ്ഥാനാർത്ഥികൾ. യു.ഡി.എഫിന്റെ ഒൗദ്യോഗിക സ്ഥാനാർത്ഥിയ്ക്കെതിരെ അഞ്ച് വിമതരാണ് മത്സര രംഗത്തുള്ളത്. 29 -ാം വാർഡിൽ കെ.ആർ. അജിത്ത് കുമാറും, , 15 -ൽ ഇന്ദിരാ ദേവിയും 30 - ൽ ഷംസിയയും, 16ൽ- അരവിന്ദാക്ഷൻ നായരുമാണ് യു.ഡി.എഫിനുള്ളിലെ വിമതർ. ഇവർ പത്രിക സമർപ്പിച്ചു കഴിഞ്ഞു. 32 -ൽ കോൺഗ്രസും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തർക്കം തുടരുന്നതിനാൽ രണ്ട് വിഭാഗവും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്.
29-ൽ അനിൽ തോമസും, 15 -ൽ സൂസൺ ജോണും, 30-ൽ സിന്ധു അനിലുമാണ് ഒൗദ്യോഗിക സ്ഥാനാർത്ഥികൾ. 16 -ാം വാർഡ് കേരളാ ജോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതോടെയാണ് മുൻ യു.ഡി.എഫ് കൗൺസിലറായ കെ.ആർ. അരവിന്ദാക്ഷൻ നായർ ഇവിടെ വിമതനായി മത്സരിക്കുന്നത്. എൽ.ഡി.എഫിലും, എൻ്ഡി.എയിലും റിബലുകൾ ഇല്ല.