തിരുവല്ല: മാർത്തോമ്മ കോളജിന്റെ നേതൃത്വത്തിൽ നടത്തിയ അക്കാദമിക്ക് എന്റിച്ച്‌മെന്റ് കോഴ്‌സ് പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് അക്കാദമിക്ക് എന്റിച്ച്‌മെന്റ് കോഴ്‌സിന്റെ ലക്ഷ്യം. വിവിധ പഠന വകുപ്പുകൾ നടത്തിയ അക്കാദമിക് എന്റിച്ച്‌മെന്റ് കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ബിരുദ ബിരുദ്ധാന്നന്തര കോഴ്‌സുകൾക്ക് പുറമേയാണ് അക്കാദമിക്ക് എന്റിച്ച്‌മെന്റ് കോഴ്‌സ് നടത്തുന്നത്.ഇതു വഴി വിദ്യാർത്ഥികൾക്ക് പഠനശേഷം തൊഴിൽ നേടാനുള്ള അവസരം വർദ്ധിക്കുന്നു. കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗീകരിച്ച കോഴ്‌സുകളാണ് അക്കാദമിക്ക് എന്റിച്ച്‌മെന്റ് കോഴ്‌സ് വഴി നടത്തുന്നത്. ബിരുദദാന ചടങ്ങ് കുസാറ്റ് സർവകലാശാല സിൻഡിക്കേറ്റംഗവും കോഴഞ്ചേരി കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ.അലക്‌സാണ്ടർ കെ.സാമുവൽ ഉദ്ഘാടനം ചെയ്യ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക്ക് എന്റിച്ച്‌മെന്റ് കോഴ്‌സ് സയറക്ടർ ല്ര്രഫനന്റ്.റെയിസൻ സാം രാജു, ഡോ. കോശി ജോൺ, ഡോ.അന്റു അന്നം തോമസ് എന്നിവർ പ്രസംഗിച്ചു.