പന്തളം: പന്തളം- പത്തനംതിട്ട റോഡിൽ കടക്കാട് പ്രദേശത്ത് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ ആവശ്യപ്പെട്ടു. കടക്കാട് സ്വദേശി അക്ബർ അലി നൽകിയ ഹർജിയിലാണ് കമ്മിഷൻ അംഗം റെനി ആന്റണിയുടെ ഉത്തരവ്.