തിരുവല്ല: ശബരിമലയിൽ മണ്ഡലകാലത്ത് പരിധിയില്ലാതെ അയ്യപ്പഭക്തന്മാരെ ദർശനത്തിന് അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിർച്വൽ ക്യൂ ഒഴിവാക്കി ആചാരാനുഷ്ഠാനങ്ങൾ പാലിച്ചും കൊവിഡ് മാനദണ്ഡങ്ങൾ സ്വീകരിച്ചും ഭക്തർക്ക് ദർശനം നൽകാൻ സർക്കാർ അവസരമൊരുക്കണം. ആരോഗ്യവകുപ്പിന്റെ അനാവശ്യ ഇടപെടലാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. ഭക്തജനങ്ങൾ എത്താത്തതിനാൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ദേവസ്വം ബോർഡിന് അടിയന്തര സഹായമായി 250 കോടി രൂപ അനുവദിക്കണം.ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ സേവനത്തിനുള്ള ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മാവേലിക്കര ഗോപകുമാർ, ജനറൽ സെക്രട്ടറി പി.പ്രേംജിത്ത് ശർമ്മ എന്നിവർ പ്രസംഗിച്ചു.