ldf
എൽ.ഡി. എഫ് ഏനാത്ത് ജില്ലാ ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവൻഷൻ ചിറ്റയം ഗോപകുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ബിജെപിയും കോൺഗ്രസും കേരള വികസനത്തിന് തുരങ്കംം വെയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷൻ എൽ. ഡി. എഫ് കൺ വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറുമ്പകര രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, ആർ ഉണ്ണികൃഷ്ണപിള്ള ,​ പ്രൊഫ.വർഗീസ് പേരയിൽ, റ്റി ഡി ബൈജു, അഡ്വ. എസ് മനോജ്, ഏഴംകുളം നൗഷാദ്, പി ബി ഹർഷകുമാർ, റോഷൻ ജേക്കബ്,എസ് ഷിബു, സരസ്വതി, ആർ തുളസീധരൻപിള്ള, കെ കുമാരൻ എന്നിവർ സംസാരിച്ചു.