vote

ഇലന്തൂർ ഡിവിഷൻ

എൽ.ഡി.എഫ്

അഡ്വ. ഒാമല്ലൂർ ശങ്കരൻ (സി.പി.എം) ഇടതുമുന്നണി​യെ പ്രതി​നി​ധീകരി​ക്കുന്നു. ജില്ലാ പഞ്ചായത്ത് മുൻ അംഗം.ഒാമല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം. കേരള കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി.പത്തനംതിട്ട ബാറിലെ അഭിഭാഷകൻ.

ഒാമല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നി​ലകളി​ൽ പ്രവർത്തി​ച്ചി​ട്ടുണ്ട്. ഒാമല്ലൂർ കടുവിനാൽ കുടുംബാംഗമാണ്. ഭാര്യ ചന്ദ്രമതി.

മകൾ കാവ്യലക്ഷ്മി.

യു.ഡി.എഫ്

കോൺഗ്രസ് പ്രതി​നി​ധി​ എം.ബി.സത്യൻ യു.ഡി​.എഫി​നെ നയി​ക്കുന്നു.

ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്. ഇലന്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്. കോൺഗ്രസ് കോഴഞ്ചേരി, പത്തനംതിട്ട ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.

കാൻഫെഡ് ജില്ലാ പ്രസിഡന്റായി​രുന്നു.

എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ കൗൺസിൽ മുൻ അംഗം.

റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്.

വാര്യാപുരം ക്ഷീര സംഘം പ്രസിഡന്റ് എന്നീ പദവി​കൾ വഹി​ച്ചി​ട്ടുണ്ട്.

ഇലന്തൂർ മാവ് നിൽക്കുന്നതിൽ കുടുംബാംഗമാണ്.

ഭാര്യ : സുമ.മകൻ : അനൂപ്.

എൻ.ഡി.എ

എം.എസ്.അനിൽകുമാർ എൻ.ഡി​.എ നയി​ക്കുന്നു.

രണ്ട് ടേമായി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റാണ്.

2005ൽ ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥിയായി മത്സരിച്ചു.

2015ൽ ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചു.

എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ മുൻ കൗൺസിലറാണ്.
നാരങ്ങാനം മലയിൽ മുരുപ്പേൽ കുടുംബാംഗമാണ്.

ഭാര്യ : സുധ. മക്കൾ : ആര്യ, അമൃത.