പത്തനംതിട്ട : സ്വതന്ത്ര സ്ഥാനാർത്ഥിയെ ആക്രമിച്ചു. സീതത്തോട് പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി
മാമൂട്ടിൽ ജയിംസിന്റെ മകൻ ജയ് മോനെ (32) യാണ് ഹെൽമെറ്റ് ധരിച്ചെത്തിയ ആറ് പേർ ചേർന്ന് അക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വാലുപാറയിൽ വച്ച് ജയ് മോൻ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു. റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മുമ്പ് സി.പി.എം പ്രവർത്തകനായിരുന്നു ജയ് മോൻ. മൂഴിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു.