പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊവിഡ് ചികിത്സ നിറുത്തുന്നതോടെ അത്യാഹിത വിഭാഗം, ജനറൽ ഒ.പി ,സ്പെഷ്യലിസ്റ്റ് ഒ പി , ഐ.പി തീയേറ്റർ, ഡയാലിസിസ്, ലാബ്, കാർഡിയോളജി, ന്യുറോളജി തുടങ്ങി എല്ലാവിഭാഗങ്ങളുടെയും പ്രവർത്തനം തിങ്കളാഴ്ച പുനരരംഭിക്കുമെന്ന് സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ് അറിയിച്ചു.

പ്രവർത്തിക്കുന്ന വിഭാഗങ്ങൾ:

ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സ്കിൻ : തിങ്കൾ, ബുധൻ, വെള്ളി.

ഒാർത്തോ, സർജറി, ഇ.എൻ.ടി: ചൊവ്വ, വ്യാഴം, ശനി.

ഡെന്റൽ : ചൊവ്വ, ബുധൻ, വെള്ളി.

കാർഡിയോളജി: തിങ്കൾ, വ്യാഴം

ഗൈനക്: ചൊവ്വ, വെള്ളി.

ഒപ്താൽ: തിങ്കൾ, വ്യാഴം, ശനി.

എല്ലാ ദിവസവും പ്രവർത്തിക്കുന്നത്: ജീവിതശൈലീ രോഗ നിർണയ വിഭാഗം, ചികിത്സയ്ക്ക് എത്തുവന്നവരെ ഏത് ഡോക്ടറെ കാണണം എന്ന് നിർദേശിക്കുന്ന വിഭാഗം (ട്രയാജ്).

കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം, സാന്ത്വന പരിചരണം, ഗൈനക്കോളജി, ഡയാലിസിസ് വിഭാഗങ്ങൾ ഒഴികെയുള്ളവ പ്രവർത്തിക്കില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡ് തുറക്കുന്നതിനാലാണ് കൊവിഡ് ചികിത്സ നിറുത്തിയതെന്ന് ജില്ലാ മെഡിക്കൽ ഒാഫീസ് അറിയിച്ചു.