21-car-acci
അപകടത്തിൽപെട്ട കാർ

പന്തളം: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. പന്തളം - പത്തനംതിട്ട റോഡിൽ കടയ്ക്കാട് ജംഗ്ഷനിൽ വെളളിയാഴ്ച വൈകുന്നേരം 3 നായിരുന്നു അപകടം. കൈപ്പട്ടൂർ സ്വദേശിയായ യുവതിയാണ് കാർ ഓടിച്ചിരുന്നത്. ആർക്കും പരിക്കില്ല. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.