ele

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ മത്സരിക്കുന്നതിന് സമർപ്പിച്ചിരുന്ന നാമനിർദേശപത്രികളിൽ 6368 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 77 പത്രികകൾ തള്ളി. 3710 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ യോഗ്യരായിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് സാധുവായ നാമനിർദേശ പത്രികകൾ : 144

നിരസിച്ച നാമനിർദേശ പത്രികകൾ: 3,

യോഗ്യരായ സ്ഥാനാർത്ഥികൾ : 76.

മുനിസിപ്പാലിറ്റികളിൽ 1234 പത്രികകൾ
സൂക്ഷ്മ പരിശോധനയിൽ ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളിൽ മത്സരിക്കുന്നതിന് സമർപ്പിച്ചിരുന്ന നാമനിർദേശപത്രികളിൽ 1234 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 16 പത്രികകൾ തള്ളി. 627 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ യോഗ്യരായിട്ടുള്ളത്.

മുനിസിപ്പാലിറ്റിയിൽ സാധുവായ നാമനിർദേശ പത്രികകൾ, നിരസിച്ച നാമനിർദേശ പത്രികകൾ, യോഗ്യരായ സ്ഥാനാർത്ഥികൾ എന്ന ക്രമത്തിൽ: അടൂർ 240, 1, 111. പത്തനംതിട്ട 310, 14, 147. തിരുവല്ല 370, 0, 186. പന്തളം 314, 1, 183.

സൂക്ഷ്മ പരിശോധനയിൽ ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്നതിന് സമർപ്പിച്ചിരുന്ന നാമനിർദേശപത്രികളിൽ 638 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 12 പത്രികകൾ തള്ളി. 406 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ യോഗ്യരായിട്ടുള്ളത്.