ചെറിയനാട്: എസ്.എൻ.ഡി.പി.1266ാം ശാഖയിൽ ബി.ജയപ്രകാശ് ചെയർമാനായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. ദിലീപ് ദിനീഷ് ഭവൻ കൺവീനറായും രാജേഷ് ഇടയില വീട്ടിൽ, റ്റൈറ്റസ് മോടിയിൽ വടക്കേതിൽ, ബി.സുജിത്ത് വാലുപുരേടത്തിൽ വടക്കേതിൽ, അരുൺ അരവിന്ദ് വാലുപുരേടത്തിൽ, മഹേശ്വൻ ചെമ്പഴന്തിയിൽ, രഞ്ജിത്ത് തൊടുകപറമ്പിൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും നിയമിച്ചതായി യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാറും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു.