പത്തനംതിട്ട : കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലയിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ആറൻമുളയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ നിർവഹിച്ചു.വിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക തൊഴിൽ നയങ്ങൾ ചെറുക്കുന്നതിനും പൊതു വിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്ന കേരള മാതൃക ഉയർത്തിക്കാട്ടുന്നതിനും അദ്ധ്യാപക സമൂഹം മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന എക്‌സിക്യൂട്ടീവംഗം കെ.എൻ.ശ്രീകുമാർ, ജില്ലാ സെക്രട്ടറി രാജൻ ഡി.ബോസ്,സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സി.ബിന്ദു, കെ.ഹരികുമാർ,സബ് ജില്ലാ സെക്രട്ടറി ബിൽബി ജോസഫ് എന്നിവർ പ്രസംഗിച്ചു.കുടുംബാംഗങ്ങളുടെ കലാപരിപാടികളും അവതരിപ്പിച്ചു.11 സബ് ജില്ലകളിലായി 56 കുടുംബ സംഗമങ്ങൾ തുടർന്ന് സംഘടിപ്പിക്കും.