അടൂർ: കേരളത്തിലെ നാലു ലക്ഷത്തോളം വരുന്ന പ്രൈവറ്റ് ക്ഷേത്രത്തിന്റെയും ക്ഷേത്രജീവനക്കാരുടെയും സംരക്ഷണത്തിനായി രൂപീകരിച്ച കേരള ക്ഷേത്ര സമന്വയ സമിതിയുടെ ജില്ലാകമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഭാരവാഹി പ്രഖ്യാപനവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അടൂർ മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ നടക്കും. ചടങ്ങിൽ പാവപ്പെട്ട അന്തേവാസികൾക്ക് അരിയും പലവ്യജ്ഞനസാധനങ്ങളും നൽകും. തന്ത്രീമുഖൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽസെക്രട്ടറി കുടശനാട് മുരളി ഭാരവാഹി പ്രഖ്യാപനം നടത്തും. ജില്ലാ പ്രസിഡന്റ് സരേഷ്‌കുമാർ കേശവപുരം അദ്ധ്യക്ഷത വഹിക്കുമെന്ന് മീഡിയാ ജനറൽ കൺവീനർ മഹേഷക്കുളം അറിയിച്ചു.