ആറന്മുള: കേപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള എൻജിനിയറിംഗ് കോളജിൽ ബിടെക് കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നാളെ രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. യോഗ്യത നേടിയ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. സംവരണ വിഭാഗത്തിൽപ്പെട്ടവർ (എസ്.സി/എസ്.ടി/ഒ.ബി സി/മറ്റ് പിന്നാക്ക വിഭാഗം) ആവശ്യമായ സർട്ടിഫിക്കറ്റുകൾകൂടി ഹാജരാക്കേണ്ടതാണ്.