തുമ്പമൺ: എസ്.എൻ.ഡി.പി യോഗം മുട്ടം തുമ്പമൺ 229-ാം ശാഖായോഗ ശ്രീനാരായണ ഗുരുക്ഷേത്ര സന്നിധിയിൽ മാമ്പിലാലി മുറിയിൽ മോടിയിൽ കുടുംബം പണിതീർത്ത കൊടിമരത്തിന്റെ സമർപ്പണം നടന്നു.വിധിപ്രകാരമുള്ള പൂജ കർമ്മങ്ങളോടുകൂടി ക്ഷേത്ര തന്ത്രി രതീഷ് ശശി സ്വജപ്രതിഷ്ഠ കർമ്മം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അഡ്വ.ടി.പി സുധീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പന്തളം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡോ.എ.വി ആനന്ദരാജ് കൊടിമര സമർപ്പണം നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം,ശാഖാ സെക്രട്ടറി കെ.കെ പവിത്രൻ,ശാഖ വൈസ്പ്രസിഡന്റ് സുശീല പ്രസാദ് ക്ഷേത്ര സമിതി സെക്രട്ടറി എൻ.ശ്രീനിവാസൻ,എ.എൻ പൊന്നച്ചൻ, രവീന്ദ്രൻ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. പുതിയതായി പിത്തളയിൽ പൊതിഞ്ഞ സോപാനത്തിന്റെ സമർപ്പണവും നടന്നു.