തിരുവല്ല: കേരളത്തിന്റെ വികസന വഴിയിൽ പുതുവെളിച്ചം പകർന്ന എൽ.ഡി.എഫ് സർക്കാരിനുള്ള അംഗീകാരമാകും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എം.എൽ.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡാലിയ സുരേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൽ.ഡി.എഫ് കൺവീനർ ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സജി അലക്‌സ്, അംബികാ മോഹൻ,രതീഷ്‌കുമാർ,പ്രമോദ് ഇളമൺ,എം.ബി.നൈനാൻ, പ്രേംജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഡാലിയ സുരേഷ് എന്നിവർ പ്രസംഗിച്ചു. മോഹൻദാസ് ചെയർമാനും അംബികാ മോഹൻ കൺവീനറുമായി വിപുലമായ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു.