കാരിത്തോട്ട: കാവുംപടി വേടോട്ടി ഗുരുക്കൾക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവതപാരായണവും വൃശ്ചിക കാർത്തികയും ക്ഷേത്രപൂജാദി കർമ്മങ്ങളും ഇന്നുമുതൽ 29 വരെ കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പാക്കിയും നടത്തുന്നതാണ്. 22 രാവിലെ 8ന് ഭാഗവതപാരായണം, വൈകിട്ട് 6.30ന് ദീപക്കാഴ്ച, 25ന് രാവിലെ 5ന് നടതുറപ്പ്, 5.15ന് ഹരിനാമ കീർത്തനം, 5.30ന് നിർമ്മാല്യ ദർശനം, 6ന് ഗണപതിഹോമം, പതിവുപൂജ, ഉച്ചപൂജ, വൈകിട്ട് 5ന് ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ, 6.30ന് ദീപാരാധന,29 വെളുപ്പിനെ 5ന് നടതുറപ്പ്, നിർമ്മാല്യദർശനം, 5.15ന് ഹരിനാമകീർത്തനം,5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,രാവിലെ 6ന് അഭിഷേകം,6.30ന് ഉഷഃപൂജ, 9.30ന് കലശാഭിഷേകം - സർപ്പംപാട്ട്, 10.30ന് നൂറം പാലും നാഗപൂജയും, വൈകിട്ട് 4ന് കളഭം ചാർത്തൽ, 6.30ന് കാർത്തിക വിളക്ക്, ദീപാരാധന,ദീപക്കാഴ്ച, രാത്രി 7.30ന് ഭജൻസ്, ചെണ്ടമേളം, ചുറ്റുവിളക്ക് സമർപ്പണം, കാർത്തികവിളക്ക് സമർപ്പണം.