സർട്ടിഫിക്കറ്റ് തപാലിൽ
തിരുവല്ല: തപാൽവകുപ്പും ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റസ് ബാങ്കും പെൻഷൻകാർക്കായി ജീവൻ പ്രമാൺ എന്നറിയപ്പെടുന്ന ആധാർ ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പോസ്റ്റുമാൻ മുഖേന വീടുകളിൽ എത്തിക്കും. ഇതിനായി ആധാർ നമ്പർ, മൊബൈൽ നമ്പർ, ഏതുതരം പെൻഷൻ, വിതരണം ചെയ്യുന്ന ഏജൻസി, പെൻഷന് അനുമതി നൽകുന്ന അധികാരി,പി.പി.ഒ. നമ്പർ, അക്കൗണ്ട് നമ്പർ എന്നിവയുണ്ടാകണം. ജീവൻ പ്രമാൺ സർട്ടിഫിക്കറ്റ് ഐ.ഡി. ഉൾപ്പെടെയുള്ള വിവരങ്ങൾ എസ്.എം.എസായി അയയ്ക്കും. പോസ്റ്റുമാന്റെ കൈവശമുള്ള മൈക്രോ എടി.എമ്മിൽനിന്ന് ഇതിന്റെ ഐ.ഡി.ലഭിക്കും.ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇലക്ട്രോണിക് രൂപത്തിൽ പെൻഷൻ വിതരണ ഏജൻസിയിൽ ലഭിക്കും. തപാൽവകുപ്പിന്റെ പോസ്റ്റ് ഇൻഫോ ആപ്പുവഴിയും ഈ സേവനത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക് 0469 2602591.