ldf-mallappallly
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മല്ലപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ.,മുൻ എം.പി.ചെങ്ങറ സുരേന്ദ്രൻ, രാജൻ എം.ഈപ്പൻ,ബിനു വറുഗീസ്, അഡ്വ.എം.ഫിലിപ്പ് കോശി,കെ.കെ.സുകുമാരൻ, സണ്ണി ജോൺസൺ,ജോസഫ് ഇമ്മാനുവേൽ, ജോർജ്ജുകുട്ടി പരിയാരം,സതീഷ് കുമാർ മണിക്കുഴി,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് റെജി ശാമുവേൽ,പി.എൻ.രാധാകൃഷ്ണ പണിക്കർ,ബാബു പാലയ്ക്കൻ, എ.പുരുഷോത്തമൻ തമ്പി,നിരാഞ്ജനം ബാലചന്ദ്രൻ,ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷൻ സ്ഥാനാർത്ഥി സി.കെ.ലതാകുമാരി, ആനിക്കാട് ഡിവിഷൻ സ്ഥാനാർത്ഥി രാജി പി.രാജപ്പൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ദീപ ബെന്നി, മോളി ജോയ്, ആനി രാജു എന്നിവർ പ്രസംഗിച്ചു.മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായി ബിബിൻ മാത്യൂസ് (വാർഡ് 1),എബിമോൾ ടി.കെ.(വാർഡ് 2), മിനി സോജൻ (വാർഡ് 3), ബിന്ദു ചാത്തനാട്ട് (വാർഡ് 4),എം.കെ. പ്രസാദ് (വാർഡ് 5), ബിജു പുറത്തൂടൻ (വാർഡ് 6), റോസമ്മ ഏബ്രഹാം (വാർഡ് 7),സോമൻ കുര്യൻ (വാർഡ് 8), ഷാന്റി ജേക്കബ് (വാർഡ് 9), മനീഷ് കൃഷ്ണൻകുട്ടി (വാർഡ് 10), രോഹിണി ജോസ് (വാർഡ് 11), ജെയിംസ്‌കുട്ടി മാത്യു (ജോർജ്ജുകുട്ടി പരിയാരം - വാർഡ് 12),പ്രമോദ് ബി. (വാർഡ് 13), ചിന്നമ്മ വറുഗീസ് (മേഴ്‌സി - വാർഡ് 14) എന്നിവരെ തീരുമാനിച്ചു.