അടൂർ: പള്ളിക്കൽ ജില്ലാ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മയെ വിജയിപ്പിക്കുന്നതിനു ആവശ്യമായ പരിപാടികൾ തിരുമാനിക്കുന്നതിന് പഴകുളം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സി.പിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ ഡിവിഷൻ എൽ.ഡി.എഫ് കമ്മിറ്റി പ്രസിഡന്റ് സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ അംഗം ടി.മുരുകേഷ്, സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി ജയൻ, ചിറ്റയം ഗോപകുമാർഎം.എൽ.എ ,മുണ്ടപ്പള്ളി തോമസ് , ഏഴംകുളം നൗഷാദ് ,അഡ്വ.എസ്.മനോജ്, കുറുമ്പകര രാമകൃഷ്ണൻ, അഡ്വ. എസ്.രാജീവ് കുമാർ, ,എ.ടി.രാധാകൃഷ്ണൻ, ടി.ആർ ബിജു. മായാ ഉണ്ണികൃഷ്ണൻ, എം. മധു.പള്ളിക്കൽ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ശ്രീനാ ദേവി കുഞ്ഞമ്മ,ഏനാത്ത് ഡിവിഷൻ സ്ഥാനാർത്ഥി പി.ബി ഹർഷകുമാർ,ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ വി.എം. മധു, എ.പി സന്തോഷ്, ആര്യ വിജയൻ,പി.ബി.ബാബു ,വാർഡ് സ്ഥാനാർത്ഥികൾ എന്നിവർ പങ്കെടുത്തു.