ഏനാത്ത് ഡിവിഷൻ
എൽ.ഡി.എഫ് സ്ഥാനാർത്ഥി
പി.ബി.ഹർഷകുമാർ (സി.പി.എം)
രണ്ട് തവണ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
എസ്.എഫ്.െഎയിലൂടെ പൊതുരംഗത്തെത്തി. ഇപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം. അടൂർ അർബൻ ബാങ്ക് ബാങ്ക് പ്രസിഡന്റ്.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ. മദർ തെരേസ പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരി. പഴകുളം പടിഞ്ഞാറ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പള്ളിക്കൽ പെരുമന കുടുംബാംഗമാണ്. പഴകുളം പടിഞ്ഞാറ് സഹകരണ ബാങ്ക് സെക്രട്ടറി ബീനയാണ് ഭാര്യ. ഹരിപ്രിയ, ക്യഷ്ണപ്രീയ എന്നിവർ മക്കൾ.
യു.ഡി.എഫ് സ്ഥാനാർത്ഥി
സി.കൃഷ്ണകുമാർ (കോൺഗ്രസ്)
മൂന്ന് തവണ കടമ്പനാട് ഗ്രാമപാഞ്ചായത്തംഗമായിരുന്നു. ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. ഡി.സി.സി എക്സിക്യൂട്ടീവ് അംഗം.
കെ.കരുണാകരൻ പാലിയേറ്റീവ് സൊസൈറ്റി കോർഡിനേറ്റർ. മണ്ണടി വേലുത്തമ്പിദളവ സ്മാരക സമിതിയുടെ ആദ്യകാല പ്രസിഡന്റ്.
മണ്ണടി സർവീസ് സഹകരണബാങ്ക് മുൻ ഭരണസമിതിയംഗം. ഏനാത്ത് ഒാട്ടോ ടാക്സി യൂണിയൻ മുൻ പ്രസിഡന്റ് എന്നീരംഗങ്ങളിലെ പ്രവർത്തന മികവാണ് കരുത്ത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് എത്തി.മണ്ണടി വാര്യത്ത് കുടുംബാംഗം. അവിവാഹിതനാണ്.
എൻ.ഡി.എ സ്ഥാനാർത്ഥി
മണ്ണടി രാജു (ബി.ജെ.പി)
ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം. ഭാരതീയ അഭിഭാഷക പരിഷത്ത് ഭാരവാഹി.
അടൂർ ബാർ അസോസിയേഷൻ മുൻ സെക്രട്ടറി.സുപ്രീം കോടതി അക്രെഡിറ്റഡ് മീഡിയേറ്റർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തന മികവ്. ഗവണ്മെന്റ് ലാ കോളേജിൽ നിന്ന് നിയമ ബിരുദം.
25 വർഷങ്ങളായി അടൂർ, പത്തനംതിട്ട കോടതികളിലേ അഭിഭാഷകനാണ്.
ഭാരതീയ വ്യാപാരി സംഘത്തിന്റെ ലീഗൽ സെൽ കൺവീനറായി പ്രവർത്തിക്കുന്നു.
താമസം: മണ്ണടി മുഖമുറി, പ്ലാച്ചേരിൽ വീട്ടിൽ.
ഭാര്യ: ബീന (കൃഷി വകുപ്പ്), ജയസൂര്യ, െഎശ്വര്യ എന്നിവരാണ് മക്കൾ.