ചെങ്ങന്നൂർ: നഗരസഭ 16ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അങ്ങാടിക്കൽ ചന്ദ്രവിലാസം ബിജു .ആറിന്റെ പത്രിക തളളി. ഡമ്മി സ്ഥാനാർത്ഥിയും ഇല്ല. മുമ്പ് ഒരു കേസിൽ 6 മാസം ശിക്ഷ വിധിച്ചിരുന്നു. അപ്പീൽ നൽകിയെങ്കിലും ശിക്ഷ റദ്ദുചെയ്യുകയോ ,സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ മത്സരിക്കാൻ യോഗ്യത ഇല്ല എന്ന് കണ്ട് വരണാധികാരി പത്രിക തള്ളുകയായിരുന്നു.