2
ആഞ്ഞിലിത്താനം അക്രമകേസിൽ അറസ്റ്റിലായ പ്രതികൾ

മല്ലപ്പള്ളി : കുന്നന്താനം ആഞ്ഞിലിത്താനത്ത് വീടുകളും വാഹനങ്ങളും തല്ലിതകർത്ത സംഭവത്തിൽ അഞ്ച് യുവാക്കളെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റുചെയ്തു. ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മുല്ലപ്പള്ളിൽ മജു മനോജ് (22), പാമല കിഴക്കിനേത്ത് ബ്ലസൻ തോമസ് (18), പാലക്കുഴി റോബി ജെ.പോൾ (27), മാമണത്ത് സോനു എം.സോമരാജൻ (22),മാമണത്ത് സുനീഷ് (22),എന്നിവരെ തിരുവല്ല ഡി.വൈ.എസ്.പി. ടി. രാജപ്പന്റെ നിർദ്ദേശപ്രകാരം കീഴ്‌വായ്പൂർ പൊലീസ് ഇൻസ്‌പെക്ടർ സി.ടി. സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളുമായി വാദിയായ യുവതിയുടെ ഭർത്താവുമായി 15ന് ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതികളായ അഞ്ച് ആളുകൾ ഒളിവിലാണ്.എസ്.ഐമാരായ എം.കെ.ഷിബു, മധു,സായ് സേനൻ, എ.എസ്.ഐ സദാശിവൻ,സി.പി.ഒ. അജു കെ.അലി, ഉണ്ണികൃഷ്ണൻ,എസ്.പിയുടെ ഷാഡോ ടീം അംഗങ്ങളായ കെ.എൻ.അനിൽ, മനോജ്, ഹരികുമാർ,പ്യാരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റും തുടർഅന്വേഷണവും നടക്കുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.