പ്രമാടം ഡിവിഷൻ
യു. ഡി.എഫ്
കോൺഗ്രസ് നേതാവ് റോബിൻ പീറ്റർ ആണ് യു.ഡി.എഫിനെ നയിക്കുന്നത്.
രണ്ട് തവണ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രമാടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. കോന്നി ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, പ്രമാടം ഡിവിഷൻ മുൻ ജില്ലാ പഞ്ചാത്ത് അംഗം,
ഡി.സി.സി വൈസ് പ്രസിഡന്റ് , കോന്നി അഗ്രികൾച്ചറൽ റൂറൽ ഇംപ്റൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ്, കോന്നി കൾച്ചറൽ ഫോറം ചെയർമാൻ, കേരള സ്റ്റേറ്റ് മലനീകരണ നിയന്ത്രണ ബോർഡ് മെമ്പർ,
മദ്യവർജ്ജന സമിതി ജില്ലാ രക്ഷാധികാരി, കോന്നി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി, പ്രമാടം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രമാടം പാറയിൽ കുടുംബാംഗമാണ്.
ഭാര്യ : ആഷ് ലി റോബിൻ, മക്കൾ: റെനീറ്റ മറിയം റോബിൻ, റീറ്റ എൽസ റോബിൻ.
എൽ.ഡി.എഫ്
സി.പി.എം നേതാവ് രാജേഷ് ആക്ളേത്ത് ആണ് എൽ.ഡി.എഫിനെ നയിക്കുന്നത്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ
മുൻ ഊർജ്ജതന്ത്ര അദ്ധ്യാപകനും പ്രമാടം നേതാജി ഹയർ സെക്കൻഡസി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗവുമാണ്.
വാഴമുട്ടം നാഷണൽ യു.പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം,
എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി,
ശാസ്ത്ര ലേഖകൻ, പൊതുവിദ്യാലയ ശാക്തീകരണ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമാണ്.
15 രാജ്യങ്ങളിൽ കുട്ടികളുമായി കായിക മത്സരങ്ങളിൽ പങ്കെടുത്തു.
ഒയെസ്ക ജില്ലാ സെക്രട്ടറിയാണ്. പ്രമാടം ആക്ളേത്ത് കുടുംബാംഗം.
ഭാര്യ : പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ബി.ആശ.
മക്കൾ : ലക്ഷ്മി. ആർ, ഋഷികേശ് .ആർ.
എൻ. ഡി.എ
ബി.ജെ.പി അംഗം വി.എ. സൂരജ് ആണ് എൻ.ഡി.എ സ്ഥാനാർത്ഥി
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി, യുവമോർച്ച മുൻ ജില്ലാ ജനറൽ സെക്രട്ടറി, ബി.ജെ.പി മുൻ ജില്ലാ വൈസ് പ്രസിഡന്റ്, യുവമോർച്ച മുൻ സംസ്ഥാന സമിതി അംഗം, എ.ബി.വി.പി മുൻ ജില്ലാ പ്രമുഖ്, എ.ബി.വി.പി മുൻ സംസ്ഥാന സെക്രട്ടറി, എ.ബി.വി.പി മുൻ വിഭാഗ് പ്രമുഖ് എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചു.
കോന്നി ഐരവൺ വെൺമേലിൽ കുടുംബാംഗമാണ്.
ഭാര്യ : അഡ്വ. ധന്യ.