vote

കൊടുമൺ

ലക്ഷ്മി അശോക്

യു.ഡി.എഫ്, കോൺഗ്രസ്

പത്തനംതിട്ട യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി. കലഞ്ഞൂർ പഞ്ചായത്ത് ഭരണ സമിതിയിൽ 12-ാം വാർഡിനെ പ്രതിനിധീകരിച്ചു. ജില്ലാ ജനശക്തി കോർഡിനേറ്റർ, ഡി.സി.സി സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എം.ബി.എ ബിരുദധാരിയും ടെക്നോപാർക്കിൽ ഫിനാൻഷ്യൽ അനലിസ്റ്റും ഐ.എച്ച്.ആർ.ഡി അസി. പ്രൊഫസറുമായി ജോലി ചെയ്തു. ഭർത്താവ് കാവുംപുറത്ത് അനീഷ് ഗോപിനാഥ് കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നുണ്ട്. ഏക മകൾ : ഭദ്ര ശങ്കരി.

ബീന പ്രഭ :

എൽ.ഡി.എഫ്, സി.പി.എം

സി.പി.എം കൊടുമൺ ഏരിയ കമ്മിറ്റിഅംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2005 - 2010 ൽ കൊടുമൺ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയാണ്. 2015 - 20 ൽ

പ റക്കോട് ബ്ലോക്ക് മെമ്പർ. പാറയിരിക്കുന്നതിൽ വീട്ടിൽ കെ.പ്രഭയാണ് ഭർത്താവ്. മക്കൾ: അജന്ത് പ്രഭ, അഞ്ജന പ്രഭ.

അഡ്വ. അശ്വതി സുധാകർ

എൻ.ഡി.എ

ബി.ഡി.ജെ.എസ്

ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ. 24 വയസ്. കോഴിക്കോട് സർവകലാശാല എൽ.എൽ.എം വിദ്യാർത്ഥിനി. എസ്.എൻ.ഡി.പി യോഗം മാരൂർ ശാഖയിലെ വനിതാ സംഘം പ്രവർത്തക. ബാലഗോകുലം താലൂക്ക് മുൻ ഭഗിനിപ്രമുഖ്.

മാരൂർ ഒഴുകുപാറ വടക്കേതിൽ കുടുംബാംഗം.

വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം മാരൂർ ശാഖാ സെക്രട്ടറിയുമായ സുധാകരന്റെയും പ്രീതിലതയുടെയും മകൾ.

സഹോദരി : അതുല്യ.

എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ മുൻ സെക്രട്ടറി മാരൂർ ആർ. രാഘവൻ, കുളനട കുറത്തേരിൽ ടി.കെ. നാരായണൻ, കൊടുമൺ അങ്ങാട‌ിക്കൽ കുളത്തിനാൽ പത്മനാഭൻ എന്നിവരുടെ പ്രപൗത്രിയാണ് അശ്വതി.