പന്തളം: കുളനട മാന്തുക ഗവ.യു.പി.സ്‌കൂളിലെ കുട്ടികൾ ഓൺലൈൻ സർഗമേളയുടെ തിരക്കിലാണ്. ശനി, ഞായർ ദിവസങ്ങളിലാണ് കലാപരിപാടികളിൽ ഇവർ പങ്കെടുക്കുന്നത്. ചിത്രരചന, പ്രവർത്തിപരിചയം, പദ്യം ചൊല്ലൽ, നാടൻപാട്ട്, പ്രച്ഛന്നവേഷം, നൃത്തം, കഥാപ്രസംഗം, മോണോആക്ട് തുടങ്ങിയവ ഒാൺലൈനായി ഉണ്ട്. പ്രഥമാദ്ധ്യാപകൻ സുദർശൻ പിള്ള നേതൃത്വം നൽകുന്നു