ദുബായ്: ഗുരുധർമ്മ പ്രചരണ സഭ യു.എ.ഇ.ഘടകത്തിന്റെ നേതൃത്വത്തിൽ സഭയുടെ പോഷക സംഘടനായ മാതൃസഭ വെള്ളിയാഴ്ച, ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറിയും ധർമ്മസംഘം ബോർഡ് മെമ്പറുമായ ഋതംബരാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽചേർന്നു. വെർച്വൽ മീറ്റിംഗിൽ തൃപ്പൂണിത്തറ ഗവൺമെന്റ് സംസ്‌കൃത കോളേജിലെ അസിസ്റ്റന്റ് പ്രൊഫ.സ്വാമിനി മാതാ നിത്യചിന്മയി ഉദ്ഘാടനം ചെയ്തു. യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ മാതൃസഭയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു.ഗുരുധർമ്മ പ്രചരണ സഭാ യു.എ.ഇ.യുടെ രക്ഷാധികാരി ഡോ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വ്യക്തികൾ,ഗുരുധർമ്മ പ്രചരണ സഭാ യു.എ.ഇ.ടെ ആദ്യ പോഷക സംഘടനയായ ജി.ഡി.പി.എസ് മാതൃസഭയ്ക്ക് ആശംസകൾ നേർന്നു.ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൻ, ഷാർജാ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹിം, ജി.ഡി.പി.എസ്യു.എ. ഇ.ചീഫ് കോർഡിനേറ്റർ, ബി.ആർ.ഷാജി, ഗുരു ധർമ്മ പ്രചരണ സഭയുടെ ജി.സി.സി. കോർഡിനേറ്റർ, അനിൽ തടാലിൽ, സേവനം ഷാർജാ യൂണിയൻ പ്രസിഡന്റ് ,ഉദയൻ മഹേശൻ, മുതിർന്ന ശ്രീനാരായണ പ്രവർത്തകനും ജനതാ കൾച്ചറൽ യു.എ.ഇ. പ്രസിഡന്റുമായ,പി.ജി. രാജേന്ദ്രൻ, സേവനം സെന്റർ ഷാർജാ വൈസ് പ്രസിഡന്റ്,കെ.പി.വിജയൻ, സേവനം അജ്മാൻ എമിറേറ്റ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര, ജി.ഡി.പി.എസ്. ട്രഷറർ ,ഒ.പി.വിശ്വംഭരൻ, മാതൃസഭയുടെ മുഖ്യ രക്ഷാധികാരി അജിത,രക്ഷാധികാരി വനജ വിമൽ,സെക്രട്ടറി ,സ്വപ്ന സുരേഷ്, ജി.ഡി.പി.എസ്. യു.എ.ഇടെ പി.ആർ.ഒ ,ഉൻമേഷ് ഇ.ജെ.എന്നിവർ സംസാരിച്ചു.ഗുരുധർമ്മ പ്രചരണ സഭാ,യു.എ.ഇ.യുടെ കോർഡിനേറ്റർ ,രതീഷ് ഇടത്തിട്ട സ്വാഗതവും ജി.ഡി.പി.എസ് മാതൃ സഭയുടെ നിയുക്ത പ്രസിഡന്റ്, മിനി ബാബു നന്ദിയും പറഞ്ഞു.