23-gandheeyam
മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗാന്ധീയം 2020 സംഗമം ജില്ലാ ചെയർമാൻ സാമുവേൽ പ്രക്കാനം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : മഹാത്മ ഗാന്ധിയുടെ കേരളാ സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗാന്ധീയം 2020 സംഗമം ജില്ലാ ചെയർമാൻ സാമുവേൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോമസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഷിബി അനിൽ, ജില്ലാ കോർഡിനേറ്റർ സിനു എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം ജെറിൻ ജോയ്സ്, ജനറൽ കൺവീനർ ജിജി ജോർജ്, ബിനു വടശേരിക്കര, തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ ഗാന്ധിജിയുടെ കേരളക്കരയിലേക്കുള്ള അഞ്ചു സന്ദർശനങ്ങളുടെ വിവരണങ്ങൾ അടങ്ങുന്ന പ്രസിദ്ധീകരണം പ്രകാശനം ചെയ്തു.