പുല്ലാട് : ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ്) കോയിപ്രം പഞ്ചായത്ത് യൂണിറ്റ് രൂപീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ആർ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ ട്രഷറർ രാജേഷ് കുമാർ പുല്ലാട് സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഭാരവാഹികൾ: രമേശ് മണ്ണൂർ (പ്രസിഡന്റ്),സുനിൽ കുമാർ ടി.ജി (ജനറൽ സെക്രട്ടറി),സഞ്ജയൻ (ട്രഷറർ),സുനിൽ കുമാർ (വൈസ് പ്രസിഡന്റ്),പ്രസന്ന അശോക് (വൈസ് പ്രസിഡന്റ്),അനിൽ കൃഷ്ണൻ (സെക്രട്ടറി),മിനിമോൾ. കെ (സെക്രട്ടറി).