കടമ്പനാട് : കടമ്പനാട്ഗ്രാമപഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമം നടത്തി.പഞ്ചായത്തിലെ 17 വാർഡിലെ സ്ഥാനാർത്ഥികളും പഞ്ചായത്തിലെ രണ്ട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളും ഏനാത്ത് ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്തു .സ്ഥാനാർത്ഥി സംഗമം ബി.ജെ.പി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി ഉദ്ഘാടനം ചെയ്തു .മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷൻ സ്ഥാനാർത്ഥി മണ്ണടി രാജു ,ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ സുരേഷ് കുമാർ ,ആര്യ ശങ്കർ ,കടമ്പനാട് മേഖല പ്രസിഡന്റ് സജീഷ് കുമാർ ജനറൽ സെക്രട്ടറി തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു.